Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്  മാറ്റണം -എ.ഐ.വൈ.എഫ്

തിരുവനന്തപുരം- കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് എ.ഐ.വൈ.എഫ്. 
സ്ത്രീവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാടുകൾ സ്വീകരിക്കുന്ന ലളിത ആ സ്ഥാ നത്തു തുടരാൻ അർഹയല്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജി ലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ പറഞ്ഞു. കലാരംഗത്ത് നടമാടുന്ന എല്ലാത്തരം വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാനും നിലപാട് കൈക്കൊള്ളാനും ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് ഉത്തരവാദിത്തരഹിതമായ പ്രസ്താവനകൾ നടത്തുന്നത് അംഗീകരിക്കാനാകില്ല. അമ്മയിൽനിന്ന് രാജിവെച്ച നടിമാർ മാപ്പു പറയണമെന്ന ലളിതയുടെ ആവശ്യം പരിഹാസ്യമാണ്. 
സിനിമാ രംഗത്തെ തമ്പുരാക്കന്മാരുടെയും യജമാനന്മാരുടെയും വക്താക്കളായി ഇവർ പ്രവർത്തിക്കുന്നത് ഉത്തരവാദപ്പെട്ട സർക്കാർ പദവികളിൽ ഇരുന്നു കൊണ്ടാണെന്നത് ഗൗരവമായി കാണണം. സിനിമാരംഗത്തെ എല്ലാത്തരം വൃത്തികേടുകൾക്കും കുട പിടിക്കുന്ന അമ്മയുടെ പ്രവർത്തനത്തെക്കുറിച്ച് സർക്കാർ പരിശോധിക്കണം. സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ ഇടപെടണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
 

Latest News