ത്വബർജൽ - അൽജൗഫിലെ ത്വബർജലിൽ ലോറി മറിഞ്ഞ് 23 തൊഴിലാളികൾക്ക് പരിക്കേറ്റു. കാർഷിക കമ്പനി ആസ്ഥാനത്തിനു സമീപമാണ് വിദേശ തൊഴിലാളികൾ സഞ്ചരിച്ച ഡൈന ലോറി അപകടത്തിൽ പെട്ടത്. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റ തൊഴിലാളികളെ ത്വബർജൽ, മൈഖൂഅ് ആശുപത്രികളിലേക്ക് നീക്കി.