Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊളുക്കുമല  വൺഡേ മൂന്നാർ പാക്കേജ് കൊളുക്കുമല 

നീലക്കുറിഞ്ഞി

എറണാകുളം ഡി.ടി.പി.സിയും ട്രാവൽമേറ്റ് സൊല്യൂഷനും സംയുക്തമായി ഒക്ടോബർ ഒന്നു മുതൽ കൊളുക്കുമല നീലക്കുറിഞ്ഞി സ്പെഷ്യൽ ഏകദിന ടൂർ പാക്കേജ് അവതരിപ്പിക്കുന്നു. 
7000 അടി ഉയരത്തിലുള്ള കൊളുക്കുമലയിലേക്ക് ഒരു ദിവസ യാത്രയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എറണാകുളത്തുനിന്ന് സൂര്യനെല്ലി വരെ എ.സി. പുഷ്ബാക്ക് വാഹനത്തിൽ എത്തിക്കും. അവിടെ നിന്ന് കൊളുക്കുമലയിലേക്ക് എട്ടു കി.മീ ഓഫ് റോഡ് ജീപ്പ് സഫാരിയാണ്. മൂന്നാറിൽ ഏറ്റവും കൂടുതൽ നീലക്കുറിഞ്ഞി വസന്തം വിരിയിച്ചിരിക്കുന്ന താഴ്വരകളെ കോടമഞ്ഞിന്റെ അകമ്പടിയോടെ ഏറ്റവും അടുത്ത് ആസ്വദിക്കുവാൻ സാധിക്കുന്നു.  രാവിലെ ആറു മണിക്ക് പുറപ്പെടുന്ന ഈ യാത്രയിൽ ഓഫ്റോഡ് ജീപ്പ് സഫാരി, ട്രക്കിങ്, ഭക്ഷണം (പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം) എ.സി പുഷ്ബാക്ക് വാഹനം ഗൈഡ് സർവീസ്, എല്ലാവിധ പ്രവേശന ടിക്കറ്റുകൾ എന്നിവ ഉൾപ്പെടെ ആളൊന്നിനു 2100 രൂപയാണ് നിരക്ക്. ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവർക്ക് (മിനിമം 12 പേർ) അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയന്റുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭിക്കും. വൈകിട്ട്  അഞ്ചു മണിക്കു ഷോപ്പിങിനു ശേഷം മൂന്നാറിൽ നിന്ന് മടക്കയാത്ര. ഡി.ടി.പി.സി എറണാകുളം മുമ്പവതരിപ്പിച്ച ഇരവികുളം നാഷണൽ പാർക്ക് വൺഡേ പാക്കേജും ഇതിനോടൊപ്പം തന്നെ തുടരുന്നുണ്ട്. ആ യാത്രക്ക് ആളൊന്നിനു 975 രൂപയാണ് ഈടാക്കുന്നത് (ഇതിൽ ഭക്ഷണം ഉൾക്കൊള്ളിച്ചിട്ടില്ല) കൂടുതൽ വിവരങ്ങൾക്കും ബുക്കിങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ, കേരള സിറ്റി ടൂർ വെബ്സൈറ്റിലോ, താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം. ഫോൺ 91484 2367334, 8893998888, 8893858888, (പിക്കപ്പ് പോയന്റ്സ്: വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, അങ്കമാലി.)

Latest News