ഫൈസാബാദിനെ മോഡിപുര്‍ ആക്കാം; പുതിയ പേരുകള്‍ നിര്‍ദേശിച്ച് കട്ജു

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നു മാറ്റുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ പതിനെട്ടു നഗരങ്ങള്‍ക്ക് പുത്തന്‍ പേരുകള്‍ നിര്‍ദേശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തു വന്നു. ട്വിറ്ററിലൂടെയാണ് കട്ജുവിന്റെ പ്രതികരണം.
യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് ട്വീറ്റ്. അഭിനന്ദനങ്ങള്‍, അലഹാബാദിനെ പ്രയാഗെന്ന് പുനര്‍നാമകരണം ചെയ്തതിന് എന്നു തുടങ്ങുന്ന ട്വീറ്റില്‍ യു.പിയിലെ 18 നഗരങ്ങള്‍ക്ക് പുതിയ പേരുകള്‍ കട്ജു നിര്‍ദേശിക്കുന്നു.
ഫൈസാബാദിന് നരേന്ദ്രമോഡിപുര്‍ എന്നും ഫത്തേപുറിന് അമിത്ഷാ നഗര്‍ എന്നും മൊറാദാബാദിന് മന്‍കിബാത് നഗര്‍ എന്നും പേരു നല്‍കാമെന്ന് കട്ജു ട്വിറ്ററില്‍ കുറിക്കുന്നു. ബാക്കിയുള്ള പേരുകള്‍ ഇങ്ങനെയാണ്:

അലിഗഢ് - അശ്വത്ഥാത്മാ നഗര്‍
ആഗ്ര - അഗസ്ത്യനഗര്‍
ഗാസിപുര്‍ - ഗണേഷ്പുര്‍
ഷാജഹാന്‍പുര്‍ - സുഗ്രീവ്പുര്‍
മുസഫര്‍നഗര്‍ -മുരളീമനോഹര്‍നഗര്‍
അസംഗഢ്- അളക്‌നന്ദ്പുര്‍
ഹമിര്‍പുര്‍- ഹസ്തിന്‍പുര്‍
ലഖ്‌നൗ -ലക്ഷ്മണ്‍പുര്‍
ബുലന്ദ്ഷഹര്‍- ബജ്‌റംഗ്ബലിപുര്‍
ഗാസിയാബാദ്-ഗജേന്ദ്രനഗര്‍
ഫിറോസാബാദ്-ദ്രോണാചാര്യനഗര്‍
ഫറൂഖാബാദ്-അംഗദ്പുര്‍
ഗാസിയാബാദ്- ഘടോത്കച് നഗര്‍
സുല്‍ത്താന്‍പുര്‍- സരസ്വതിനഗര്‍
മൊറാദാബാദ്-മന്‍കിബാത് നഗര്‍
മിര്‍സാപുര്‍ -മീരാബായിനഗര്‍.

 

Latest News