സ്ത്രീ വിവാദത്തില്‍ നേതാക്കളെ പുറത്താക്കിയത് സി.പി.എമ്മെന്ന് മന്ത്രി മണിയോട് എം.എം.ഹസന്‍

തിരുവനന്തപുരം-സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാര്‍ട്ടി സി.പി.എമ്മാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ മന്ത്രി എം.എം. മണിയെ ഓര്‍മിപ്പിച്ചു. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത് കോണ്‍ഗ്രസിലാണെന്ന മന്ത്രി എം.എം. മണിയുടെ പരിഹാസത്തിന് മറുപടിയയാണ് എം.എം. ഹസന്റെ പ്രസ്താവന. എം.എം. മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ഹസന്‍ ആവര്‍ത്തിച്ചു.

കോണ്‍ഗ്രസുകാരാണ് സ്ത്രീ പീഡനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ കേട്ടിട്ടുള്ളതെന്നായിരുന്നു മന്ത്രി  മണിയുടെ പരിഹാസം. സോളര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാട്ടിക്കൂട്ടിയതെന്നും ഇതില്‍ പങ്കുള്ളവര്‍ക്കും കഴിഞ്ഞ ദിവസം സ്ഥാനക്കയറ്റം നല്‍കിയില്ലേയെന്നും മണി പറഞ്ഞിരുന്നു.  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇനിയും മാറിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണ്. ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നും മണി അവകാശപ്പെട്ടിരുന്നു.

 
 

Latest News