Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം, കേരളത്തിലേക്ക് പ്രവേശനമില്ല

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്ന മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണ ആവശ്യങ്ങല്‍ക്കല്ലാതെ കേരളത്തിലേക്ക് പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

മൂന്നാഴ്ച്ച മുമ്പാണ് ഫ്രാങ്കോയെ റിമാന്റ് ചെയ്തത്. കഴിഞ്ഞയാഴ്ച്ചയാണ് കീഴ്‌ക്കോടതി ജാമ്യം അനുവദിക്കാത്തതിനെ തുടർന്ന് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. മൂന്നു ദിവസത്തെ തുടർച്ചയാ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരുന്നത്. 2014 മെയിൽ ഫ്രാങ്കോ തന്നെ ബലാത്സംഗം ചെയതതായും ഇത് നിരവധി തവണ ആവർത്തിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കന്യാസ്ത്രീ പോലീസിൽ പരാതി നൽകിയിരുന്നത്. ഫ്രാങ്കോക്കെതിരെ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ തന്നെ തെരുവിലിറങ്ങുകയും ചെയ്തു. അതേസമയം, തനിക്കെതിരെ ആരോപണങ്ങളെല്ലാം ബിഷപ്പ് നിഷേധിക്കുകയും ചെയ്തു. പാസ്റ്ററുടെ ഉത്തരവാദിത്വങ്ങളിൽനിന്ന് ബിഷപ്പിനെ വത്തിക്കാൻ മാറ്റിനിർത്തിയിരുന്നു.

Latest News