എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് വീണ് എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്ക്

മുംബൈ- ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ വാതില്‍ക്കല്‍ നിന്നും താഴെ വീണ് 53കാരിയായ എയര്‍ഹോസ്റ്റസിന് ഗുരുതര പരിക്കേറ്റു. മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എഐ864 വിമാനത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇവരെ മുംബൈ നാനവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിന്റെ വാതില്‍ അടക്കുന്നതിനിടെയാണ് അപകടം. സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
 

Latest News