സ്ത്രീവിരുദ്ധ പരാമര്‍ശം: കൊല്ലം തുളസിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി

കൊല്ലം- സ്ത്രീകള്‍ക്കെതിരെ നടത്തിയ  വിവാദ പരാമര്‍ശത്തില്‍ നടന്‍ കൊല്ലം തുളസിക്കെതിരെ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു വിവാദപ്രസംഗം.
സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്. പ്രസംഗത്തിന്റെ വിഡിയോ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും.
കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ സംസ്ഥാന വനിതാ കമ്മിഷനും തീരുമാനിച്ചിട്ടുണ്ട്.
 

Latest News