Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വിദേശ ഡ്രൈവര്‍മാരുടെ വയറ്റത്തടിക്കാന്‍ കാര്‍ ഷെയറിംഗും-video

റിയാദ്- കരീം, ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കു പിറകെ, സൗദിയില്‍ സ്വന്തമായി ഓടിച്ചു പോകാവുന്ന കാറുകളും റെഡി. മൊബൈല്‍ ആപ്പ് വഴി കാറുകളുടെ ലൊക്കേഷന്‍ കണ്ടെത്തി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്ന സംവിധാനമാണ് കാര്‍ ഷെയറിംഗ് നെറ്റ് വര്‍ക്ക്. റെന്റ് എ കാര്‍ എടുക്കാന്‍ പോകേണ്ട പ്രയാങ്ങളൊന്നുമില്ല. സൗദിയിലെ ആദ്യത്തെ കാര്‍ ഷെയറിംഗ് നെറ്റ് വര്‍ക്കായ ഐഡ്രൈവിന് ഉപയോക്താക്കള്‍ വര്‍ധിച്ചു. നിങ്ങള്‍ക്ക് ഇനി സ്വന്തമായി കാര്‍ വേണ്ടെന്നാണ് കമ്പനിയുടെ പരസ്യം. സ്വന്തമായി കാറില്ലാതെ തന്നെ യാത്ര ചെയ്ത് പരിസ്ഥിതി സംരക്ഷിക്കാമെന്നും കമ്പനി പറയുന്നു. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്കും വനിതകളുടെ ഡ്രൈവിംഗിനും പിന്നാലെ സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ ഡ്രൈവര്‍മാരുടെ വയറ്റത്തടിക്കുന്നതാണ് കാര്‍ഷെയറിംഗ്. മൊബൈല്‍ ഫോണും ആപ്ലിക്കേഷനും ക്രെഡിറ്റ് കാര്‍ഡുമുണ്ടെങ്കില്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല. പെട്രോള്‍ അടിക്കേണ്ട. ഇന്‍ഷുറന്‍സിനെ കുറിച്ചും ചിന്തിക്കേണ്ട.
സ്ഥിരം വരിക്കാരനാകാതെ ഒറ്റത്തവണ വേണമെങ്കിലും ഐഡ്രൈവ് വഴി കാറോടിച്ചു പോകാം. കമ്പനിയുടെ ഇക്കണോമിക് ഗോ പ്ലാനില്‍ അഞ്ച് രൂപയാണ് ട്രിപ്പ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ഫീ. തുടര്‍ന്ന് ആദ്യത്തെ ആറു മണിക്കൂറില്‍ മിനിറ്റിന് 0.4666 റിയാലാണ് ചാര്‍ജ്. ആറുമണിക്കൂറിനുശേഷവും ഓടിക്കുകയാണെങ്കില്‍ അടുത്ത ആറ് മണിക്കൂര്‍ നേരത്തേക്ക്  ചാര്‍ജ് മിനിറ്റിന് 0.0166 റിയാലായി കുറയും. തുടര്‍ന്ന് 200 കി.മീ വരെ സൗജ്യനമായിരിക്കും. അതായത് ഓരോ 24 മണിക്കൂറിലും ഈ സൗജന്യം ലഭിക്കും.
ഇക്കണോമിക് സൂപ്പര്‍ പ്ലാനില്‍ 30 റിയാലാണ് ഒരു മാസത്തേക്ക് രജിസ്‌ട്രേഷന്‍ ഫീ. ട്രിപ്പ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ചാര്‍ജ് അഞ്ച് റിയാലും ആദ്യത്തെ ആറു മണിക്കൂര്‍ മിനിറ്റിന് 0.3666 റിയാലുമാണ് ഈ പ്ലാനില്‍ ചാര്‍ജ്. തുടര്‍ന്നുള്ള ആറു മണിക്കൂറില്‍ 0.166 റിയാലാണ് മിനിറ്റിനു ചാര്‍ജ്. ഇതിനു ശേഷം ഒരോ 24 മണിക്കൂറിലും 300 കി.മീ വരെ സൗജന്യം.
ഡ്രൈവിംഗ് ലൈസന്‍സുള്ള 21 വയസ്സ് തികഞ്ഞവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
എവിടെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തുകയും അതിലൊന്ന് എങ്ങനെ റിസര്‍വ് ചെയ്യാമെന്ന് അറിയുകയും മാത്രമാണ് വേണ്ടത്. ഏറ്റവും അടുത്തുള്ള കാര്‍ കണ്ടെത്താന്‍ കാര്‍ ഷെയറിംഗ് ആപ്പിലെ മാപ്പ് ഉപയോഗിച്ചാല്‍ മതി. കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കാര്‍ തുറക്കുന്നതിനുള്ള മെംബര്‍ഷിപ്പും പിന്‍കോഡും അയച്ചു തരും. ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ വഴിയോ ബുക്ക് ചെയ്താല്‍ കാര്‍ നിങ്ങളെയും കാത്തിരിപ്പുണ്ടാവും. പേപ്പറുകളിലൊന്നും ഒപ്പിടേണ്ടതില്ല. പെട്രോളടിക്കുന്ന കാര്യമോ ഇന്‍ഷുറന്‍സോ ആലോചിക്കേണ്ടതുമില്ല. പക്ഷേ, കാര്‍ വൃത്തികേടാക്കിയാലും താക്കോല്‍ നിങ്ങള്‍ കൊണ്ടുപോയാലും കേടുവരുത്തിയാലും വേറെയും ഫീസുകളുണ്ട്.

Latest News