Sorry, you need to enable JavaScript to visit this website.

യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്കു വന്നാല്‍ മതിയെന്ന് ട്രംപ്

വാഷിങ്ടണ്‍- മതിയായ യോഗ്യതകളും കഴിവും മാത്രമുള്ളവര്‍ അമേരിക്കയിലേക്കു വന്നാല്‍ മതിയെന്നും കുടിയേറ്റത്തിന്റെ കാര്യത്തില്‍ നിലപാട് കര്‍ശനമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. അതിര്‍ത്തികളില്‍ ഞാന്‍ വളരെ കര്‍ക്കശക്കാരനാണ്. നമ്മുടെ രാജ്യത്തേക്ക് വരുന്നവര്‍ നിയമപരമായി മാത്രം ആളുകള്‍ വന്നാല്‍ മതി. അവര്‍ക്ക് മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ബന്ധമുണ്ട്- ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെ അനധികൃത കുടിയേറ്റം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളായ കുടിയേറ്റക്കാര്‍ക്ക് ഈ കര്‍ശന നിലപാട് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

യോഗ്യതകള്‍ മാത്രമാണ് മാനദണ്ഡം. കൂടുതല്‍ ആളുകള്‍ യുഎസിലെത്തണം. വിലയ കാര്‍ കമ്പനികള്‍ അടക്കമുള്ളവര്‍ രാജ്യത്തേക്കു വീണ്ടും വരികയാണ്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ നടക്കാത്തതാണ് ഇതെല്ലാം. ഫോക്‌സ്‌കോണ് പോലുള്ള കമ്പനികള്‍ വന്ന് കൂറ്റന്‍ പ്ലാന്റുകളാണ് നിര്‍മ്മിക്കുന്നു. ഇവിടങ്ങളിലേക്ക് ആളുകളെ ആവശ്യമുണ്ട്. എന്നാല്‍ യോഗ്യത ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുവാദം. നമ്മെ സഹായിക്കുന്ന ആളുകള്‍ മാത്രം മതി. ഇത് വളരെ പ്രധാനമാണ്- ട്രംപ് വ്യക്തമാക്കി. 

കുടിയേറ്റം സംബന്ധിച്ച നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നയം കര്‍ക്കശമാണെന്നും ഇക്കാര്യത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. എല്ലാ നിലയ്ക്കും വളരെ ഉയരത്തില്‍ നിക്കുന്ന രാജ്യമാണ് അമേരിക്ക. ആളുകള്‍ ഇവിടേക്ക് വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥരും നിയമ പാലകരും പോലീസും മികച്ച സേവനമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News