ഗുജറാത്ത് കലാപം തടയാന്‍ മുന്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരം പ്രയോഗിച്ചില്ലെന്ന് ഹാമിദ് അന്‍സാരി

ന്യുദല്‍ഹി- 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപം തടയാന്‍ ഭരണഘടന നല്‍കിയ അധികാരം കയ്യിലുണ്ടായിട്ടും മുന്‍ കേന്ദ്ര സര്‍ക്കാര്‍ അതു പ്രയോഗിക്കാതിരുന്നത് എന്തുകൊണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ഭരണഘടനയുടെ അനുച്ഛേദം 355 കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളിലെ വന്‍ കലാപങ്ങള്‍ തടയാനുള്ള അധികാരം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ സര്‍ക്കാരും പോലീസിും ഒരു വലിയ കലാം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടാം. പാര്‍ലമെന്ററി ജനാധിപത്യം സവിധാനത്തില്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്. ഈ ആനുകൂല്യമുണ്ടായിട്ടും പ്രതിരോധ മന്ത്രി (അന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു) എന്തുകൊണ്ട് ഭരണഘടനയുടെ 355ാം വകുപ്പു പ്രയോഗിച്ചില്ലെന്നും അന്‍സാരി ചോദിച്ചു.

ഗുജറാത്ത് കലാപ കാലത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന്റേയും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലേയും വന്‍ പാളിച്ചകള്‍ വെളിപ്പെടുത്തുന്ന 'സര്‍ക്കാരി മുസല്‍മാന്‍' എന്ന മുന്‍ സൈനിക ഉപമേധാവി ലെഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായുടെ പുസ്തക പ്രകാശന ചടങ്ങിലാണ് അന്‍സാരി ഇങ്ങനെ പറഞ്ഞത്. ഗുജറാത്ത് കലാപം തടയാന്‍ കേന്ദ്രം ഇറക്കിയ സൈനിക സംഘത്തെ നയിച്ചിരുന്നത് ജനറല്‍ സമീറുദ്ദീന്‍ ഷാ ആയിരുന്നു. 2008-ലാണ് സൈനിക ഉപമേധാവിയായിരുന്ന ഷാ സേനയില്‍ നിന്ന് വിരമിച്ചത്. കലാപം തടയാന്‍ ഗുജറാത്തിലെത്തിയ സൈനിക സംഘത്തിനു പുറത്തു പോകാന്‍ സൗകര്യമൊരുക്കാതെ സര്‍ക്കാര്‍ കലാപം ആളിക്കത്തിക്കാന്‍ വഴിയൊരുക്കിയെന്നും ആവശ്യപ്പെട്ട് സൗകര്യങ്ങള്‍ വളരെ വൈകി, നിരവധി പേര്‍ കൊല്ലപ്പെട്ട ശേഷമാണ് മോഡി സര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയതെന്നും പുസ്തകത്തില്‍ ഷാ വിശദീകരിക്കുന്നുണ്ട്.
 

Latest News