Sorry, you need to enable JavaScript to visit this website.

ഒന്നിനു പകരം 10 മിന്നലാക്രമണം; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ലണ്ടന്‍- ഒരു മിന്നലാക്രമണത്തിനു പകരം പത്ത് മിന്നലാക്രമണം നടത്തുമെന്ന് ഇന്ത്യക്ക് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തുടരുന്ന വാക് പോരിന്റെ തുടര്‍ച്ചയായി പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പാക്കിസ്ഥാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബജ്് വയോടൊപ്പമാണ് മേജര്‍ ഗഫൂര്‍ ലണ്ടനിലെത്തിയത്.
പാക്കിസ്ഥാനെതിരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിനു മുതിരുന്നവര്‍ പാക്കിസ്ഥാന്റെ ശേഷിയെ കുറിച്ച് ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍ ജനാധിപത്യം ശക്തിപ്പെടുത്താനാണ് സൈന്യം ആഗ്രഹിക്കുന്നതെന്നും ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുതാര്യമായിരുന്നുവെന്നും പാക് വക്താവ് പറഞ്ഞു. 5000 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പാക് സമ്പദ്ഘടന ശക്തമാക്കും. പദ്ധതിയുടെ സംരക്ഷണ ചുമതല സൈന്യത്തിനാണ്. പാക്കിസ്ഥാനില്‍ മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച വക്താവ് രാജ്യത്ത് പൂര്‍ണമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അവകാശപ്പെട്ടു. പാക്കിസ്ഥാനില്‍ നല്ല കാര്യങ്ങള്‍ ധാരാളമുണ്ടെന്നും അതില്‍ കൂടി അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ പതിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest News