നടിമാരുടെ വാര്‍ത്താസമ്മേളനം ഇന്ന്; മി ടൂ മലയാളത്തിലേക്കും? 

കൊച്ചി- മലയാള സിനിമാ രംഗത്തെ നടിമാരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) ഇന്ന് വൈകുന്നേരം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തും. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. താര സംഘടനയായ അമ്മ ഡബ്ല്യു.സി.സിയുടെ ആവശ്യങ്ങള്‍ തള്ളിയതിനു ശേഷം ആദ്യാമായാണ് നടിമാര്‍ പ്രതികരിക്കാനെത്തുന്നത്. അമ്മയില്‍ നിന്ന് കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.  അതിനിടെ നടിമാരുടെ വാര്‍ത്താ സമ്മേളനത്തില്‍ വലിയ വെളിപ്പെടുത്തലുണ്ടാകുമെന്ന സൂചനയുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ലൈംഗികാതിക്രമത്തിനെതിരെ കത്തിപ്പടരുന്ന ഹാഷ്ടാഗ് പ്രതിഷേധമായി മി ടൂ മലയാള സിനിമാ രംഗത്തേക്കും പടരുമെന്ന സൂചനയാണ് മാധവന്റെ ട്വീറ്റിലുള്ളത്.

Latest News