Sorry, you need to enable JavaScript to visit this website.

മി ടൂ കോര്‍പറേറ്റ് മേഖലയിലേക്കും  ടാറ്റയില്‍ ഉന്നതന്‍ അവധിയില്‍ 

സിനിമാ, കായിക രംഗങ്ങളിലെ വലിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മീ ടു ക്യാംപെയിന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തേക്കു കൂടി പടരുകയാണ്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.
 ടാറ്റയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് മാധ്യമ പ്രവര്‍ത്തകയായ യുവതി മി ടു ക്യാംപെയിനിലൂടെ അരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ് രംഗരാജനോട് കമ്പനി അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
 നിഷ്പക്ഷമായ അന്വേഷണം പൂര്‍ത്തിയാകാനാണ് ഉദ്യോഗസ്ഥനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയായല്‍ ഉടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടാറ്റ ട്വിറ്ററിലൂടെ അറിയിച്ചു. 

Latest News