Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജോലി നഷ്ടപ്പെടുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് ജപ്പാനില്‍നിന്ന് സന്തോഷ വാര്‍ത്ത

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ജോലിക്കാരെ വേണം

വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പദ്ധതി. ഫാമിലി വിസയും നല്‍കും


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.


ടോക്കിയോ- വിദേശ രാജ്യങ്ങളില്‍നിന്ന് സാധാരണ ജോലിക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി ജപ്പാന്‍. സാമ്പത്തിക പുരോഗതിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള രാജ്യം തൊഴിലാളികളില്ലാതെ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിലവിലെ ജോലിക്കാരുടെ പ്രായാധിക്യവും ജനസംഖ്യയിലെ കുറവുമാണ് ജപ്പാനെ പ്രതിസന്ധിയിലാക്കിയിരിക്കന്നത്.

കൃഷി, നഴ്‌സിംഗ്, നിര്‍മാണം, ഹോട്ടല്‍, കപ്പല്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. ബന്ധപ്പെട്ട മേഖലയില്‍ പരിചയമുള്ള വിദേശ തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തെ വിസ അനുവദിക്കണമെന്ന നിര്‍ദേശമാണ് പരിഗണനയിലുള്ളത്. മികച്ച യോഗ്യതയുള്ളവരാണെങ്കില്‍ ജപ്പാന്‍ ഭാഷയിലെ പരീക്ഷ കൂടി പാസായാല്‍ കുടുംബാംഗങ്ങളെ കൊണ്ടുവരാനും സ്ഥിരം താമസ പദവി നേടിയെടുക്കാനും അനുവദിക്കും. ഇതിനായി നിയമ ഭേദഗതിക്കാണ് ജപ്പാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച കരട് ബില്‍ കഴിയും വേഗം പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിക്കുമെന്നും അടുത്ത ഏപ്രിലോടെ തന്നെ വിദേശ തൊഴിലാളികളെ സ്വീകരിക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വക്താവ് യോഷിഹിഡെ സുഗ വാര്‍ത്താലേഖകരോട് പറഞ്ഞു.
പുറത്തുനിന്ന് അവിദഗ്ധ തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന രാജ്യമാണ് ജപ്പാന്‍. ഉയര്‍ന്ന യോഗ്യതയും വൈദഗ്ധ്യവുമുള്ള വിദേശികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ കുടുംബത്തെ കൊണ്ടുവരാന്‍ അനുവദിക്കുന്നത്. ജപ്പാന്‍ പാരമ്പര്യമുള്ള ദക്ഷിണ അമേരിക്കക്കാര്‍ക്ക് മാത്രമാണ് ഇതില്‍നിന്ന് ഒഴിവ് നല്‍കിയിരുന്നത്.
ജപ്പാന്‍ പിന്തുടര്‍ന്നു പോരുന്ന കുടിയേറ്റ നയം പാടേ അട്ടിമറിക്കുന്നതല്ല ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കൂട്ട കുടിയേറ്റം പ്രതീക്ഷിക്കുന്നില്ല. വന്‍ തോതില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കരുതെന്ന പൊതുനയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
തൊഴിലാളികളെ കിട്ടാതായതോടെ ഇമിഗ്രേഷന്‍ നയങ്ങളില്‍ ഭേദഗതിവേണമെന്ന് വ്യാപാര സമൂഹം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. 100 തൊഴിലന്വേഷകര്‍ക്ക് 163 അവസരങ്ങളുണ്ടെന്നാണ് കണക്ക്. വരുംവര്‍ഷങ്ങളില്‍ എത്രമാത്രം വിദേശ തൊഴിലാളികളെ സ്വീകരിക്കാമെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും 2025 ആകുമ്പോഴേക്കും അഞ്ച് ലക്ഷം പേരെയെങ്കിലും സ്വീകരിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ 12.8 ലക്ഷം വിദേശ തൊഴിലാളികളാണ് ജപ്പാനില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാലര ലക്ഷത്തോളം ജപ്പാന്‍ പൗരന്മാരുടെ വിദേശ ഭാര്യമാരാണ്. മൂന്ന് ലക്ഷത്തോളം പേര്‍ വിദേശ വിദ്യാര്‍ഥികളാണ്. പഠന കാലത്ത് പാര്‍ട് ടൈം ജോലിക്ക് അനുമതിയുണ്ടെങ്കിലും പഠനം പൂര്‍ത്തിയായാല്‍ ഇവര്‍ മടങ്ങിപ്പോകണമെന്നാണ് വ്യവസ്ഥ. ഏഷ്യയുടെ മറ്റുഭാഗങ്ങളില്‍നിന്ന് നഴ്‌സുമാരേയും വേലക്കാരേയും സ്വീകരിക്കുന്നതിന് ജപ്പാന്‍ കരാറിലെത്താറുണ്ട്.

Latest News