Sorry, you need to enable JavaScript to visit this website.

തെലങ്കാനയില്‍ കോണ്‍ഗ്രസ്  നേതാവിന്റെ ഭാര്യ ബി.ജെ.പിയില്‍ 

തെലങ്കാനയിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയുമായ പദ്മിനി റെഡ്ഡി ബി.ജെ.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അകൃഷ്ടയായാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പദ്മിനി പ്രതികരിച്ചു. വിഭജന കാലത്തിന് മുമ്പ് ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രി പദവി വഹിച്ചിട്ടുള്ളയാളാണ് പദ്മിനിയുടെ ഭര്‍ത്താവ് ദാമോദര്‍. അതേസമയം, ഭാര്യയാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതിനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ദാമോദര്‍ പറഞ്ഞു.
വ്യാഴാഴ്ച ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.ലക്ഷ്മണനാണ് പദ്മിനിയെ സ്വാഗതം ചെയ്തത്. തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പദ്മിനി ചെയ്ത സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ ആവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കാനയില്‍ നിന്ന് വിവാഹം കഴിച്ച നിര്‍മലാ സീതാരാമനെ ബി.ജെ.പി പ്രതിരോധമന്ത്രിയാക്കിയെന്നും മറ്റൊരു വനിതയെ ലോക്‌സഭ സ്പീക്കറാക്കിയെന്നും ലക്ഷ്മണന്‍ വിശദീകരിച്ചു. ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും വനിതകളോട് ചെയ്ത നല്ല കാര്യങ്ങള്‍ കണക്കിലെടുത്താണ് പദ്മിനി ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായത്. പദ്മിനിയുടെ വരവ് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News