രൂപ വീണ്ടും ഇടിഞ്ഞു, ഡോളറിന് 74.45 രൂപ

മുംബൈ- സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. 24 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 74.45 രൂപ എന്ന നിലയിലെത്തി. ഇറക്കുമതി രംഗത്ത് അമേരിക്കന്‍ ഡോളറിന് ഡിമാന്‍ഡ് കൂടിയതും വിദേശ പണ്ട് പുറത്തേക്കൊഴുകുന്നത് തുടരുന്നതും ആഭ്യന്തര ഓഹരി വിപണിയിലെ നഷ്ടങ്ങളുമാണ് രൂപയെ തളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് ആയിരം പോയിന്റാണ് ഇന്നു രാവിലെ ഇടിഞ്ഞത്.
 

Latest News