റിയാദ്- പുരാവസ്തു ഗവേഷണം തുടരുന്ന റിയാദ് മേഖലയിലെ ഗിലാനില്‍ പുരാതന കാലത്തെ പാത്രങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി. ഇസ്്‌ലാമിക കാലഘട്ടത്തിന്റെ തുടക്കത്തില്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മിനുസപ്പെടുത്തിയതും അല്ലാത്തതുമായ മണ്‍പാത്രങ്ങളുടെ ഭാഗങ്ങളാണ് പുരാവസ്തു ഖനനത്തില്‍ ലഭിച്ചത്.
സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജിനു(എസ്.സി.ടി.എച്ച്) കീഴിലെ പുരാവസ്തു വിഭാഗവും അറബ് ഈസ്റ്റ് കോളേജസ് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസും സംയുക്തമായാണ് ഇവിടെ ഗവേഷണം തുടരുന്നത്.
സുദൈര്‍ താഴ്‌വരക്ക് അഭിമുഖമായി സമുദ്രനിരപ്പില്‍നിന്ന് 684 കി.മീ ഉയരത്തിലാണ് ഗിലാന്‍ കൊട്ടാരം നിര്‍മിച്ചതെന്നാണ് ഗവേഷണത്തില്‍ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ 44 സംയുക്ത പുരാവസ്തു ഗവേഷണ പദ്ധതികളാണ് ഈ സീസണില്‍ എസ്.സി.ടി.എച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ആധുനിക ശാസ്ത്ര രീതികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണത്തില്‍ വിദേശ യൂനിവേഴ്‌സിറ്റികളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും പുരാവസ്തു വിദഗ്ധരാണ് പങ്കെടുക്കുന്നത്.