Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബംഗളൂരു സ്‌ഫോടനക്കേസിലെ  പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

തലശ്ശേരി- ബംഗളൂരു സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി പിണറായി പോലീസിന്റെ പിടിയിലായി. പാച്ചപൊയ്ക പറമ്പായി സ്വദേശി സലീമി (43) നെയാണ് എസ്.ഐ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത് ബാംഗ്ലൂർ പോലീസും പിണറായി പോലീസും എസ്.പിയുടെ എ.ടി.എസ് അംഗങ്ങളും ചേർന്നാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ പ്രതിയെ പറമ്പായിയിലെ വീട്ടിൽ അറസ്റ്റ് ചെയ്തത്.
2008 ൽ ബംഗളൂരുവിൽ നടന്ന സ്‌ഫോടനത്തിന് ശേഷം സലീം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തുടർന്ന് പ്രതിയെ കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. പ്രതിയെ എസ്.പി ഓഫീസിൽ രാത്രി വൈകിയും ചോദ്യം ചെയ്തു വരികയാണ്.
 

Latest News