ഭുവനേശ്വര്‍- ടിറ്റ്‌ലി ചുഴലിക്കാറ്റ് ആഞ്ഞു വീശാനുള്ള സാധ്യത കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ അഞ്ച് തീരദേശ ജില്ലകളില്‍ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിച്ചു തുടങ്ങി. മൂന്ന് ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശക്തിപ്പെട്ടുവെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സൂചന.
തീരപ്രദേശങ്ങളില്‍ താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഒഡീഷയിലും ആന്ധ്രപ്രദേശ് തീരത്തും 140 മുതല്‍ 150 വരെ കി.മീ വേഗത്തില്‍ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.