Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയുടെ സ്വപ്‌ന നഗരം നിയോം പടുത്തുയര്‍ത്താന്‍ ആഗോള വിദഗ്ധര്‍

റിയാദ്- സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം സിറ്റിക്ക് എല്ലാ മേഖലകളിലുമുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് ആഗോള ഉപദേശക ബോര്‍ഡ് രൂപവത്കരിച്ചു. നഗര ആസൂത്രണം, സാങ്കേതിക വിദ്യ, രൂപകല്‍പന, ഊര്‍ജം, നിര്‍മാണം തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ധരാണ് സമിതിയിലുള്ളത്. നിയോം സിറ്റിയുടെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ആഗോള മികവ് ഉപയോഗപ്പെടുത്താന്‍ ഇതുവഴി സാധിക്കും.
വടക്കുപടിഞ്ഞാറന്‍ സൗദിയില്‍ മെഗാ നഗരം നിര്‍മിച്ച് എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതാണ് നിയോം സിറ്റി പദ്ധതി. തബൂക്ക് കേന്ദ്രമാക്കിയാണ് ഈജിപ്ത്, ജോര്‍ദാന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന സ്വപ്‌ന നഗരം ഉയരുന്നത്.  10,230 ചതുരശ്ര മൈല്‍ പ്രദേശത്ത് ആസൂത്രണം ചെയ്തിരിക്കുന്ന നിയോം ഏഷ്യയേയും ആഫ്രിക്കയേയും ബന്ധിപ്പിക്കുന്നതായിരിക്കും.
നിയോമിന്റെ വികസനത്തിന് ഉപദേശക സമതിക്ക് വലിയ സംഭാവനകളര്‍പ്പിക്കാന്‍ സാധിക്കുമെന്നും വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതിയെന്നും നിയോം സി.ഇ.ഒ നാദ്മി അല്‍ നസ്ര്‍ പറഞ്ഞു.
ഉപദേശക ബോര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ പുരോഗതിയും പ്രായോഗിക പരിപാടികളും വിലയിരുത്തിയിരുന്നു.
നിയോം പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമാകുന്ന വൈദഗ്ധ്യമുള്ളവരെയാണ് അവരുടെ പരിചയ സമ്പത്തും ആഗോളതലത്തിലുള്ള സ്വാധീനവുമൊക്കെ കണക്കിലെടുത്ത് ഉപദേശക ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയോം സി.ഇ.ഒ നാദ്മി അല്‍ നസ്ര്‍

അമേരിക്കന്‍ സംരംഭകനും വൈജി ഗ്രൂപ്പ് ചെയര്‍മാനും ഓപ്പണ്‍ എഐ കോ ചെയര്‍മാനുമായ സാം ആള്‍ട്മാന്‍, ആന്‍ഡ്രീസന്‍ ഹോറോവിറ്റ്‌സ് സ്ഥാപകരിലൊരാളും ജനറല്‍ പര്‍ട്ണറുമായ മാര്‍ക് ആന്‍ഡ്രീസന്‍, ഐഡിയോ സി.ഇ.ഒ ടിം ബ്രൗണ്‍, റിപ്പിള്‍വുഡ് അഡൈ്വസഴ്‌സ സ്ഥാപകനും സി.ഇ.ഒുയമായ തിമോത്തി കോളിന്‍സ്, ഓഷ്യാന സീനിയര്‍ അഡൈ്വസര്‍ അലക്‌സാണ്ട്ര കോസ്റ്റിയൂ, സൈഡ്വാക്ക് ലാബ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ഡാന്‍ ഡോക്ട്രോഫ്, ഫോസ്റ്റര്‍ പാര്‍ട്‌ണേഴസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ലോര്‍ഡ നോര്‍മാന്‍ ഫോസ്റ്റര്‍, പ്രശസ്ത കെമിസ്ട്രി പ്രൊഫസല്‍ ജീന്‍ ഫ്രെച്ചറ്റ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ഉപദേശക ബോര്‍ഡ്.

Latest News