ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം സമീപം ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. എല്ലാ വിധ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.
മാല്‍ഡയില്‍ നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ലഖ്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.
മാല്‍ഡയില്‍ നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. ലഖ്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.