എം.ജെ.അക്ബറിനെതിരെ നടപടി; മന്ത്രി സുഷമ ഒഴിഞ്ഞുമാറി

ന്യൂദല്‍ഹി- വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ നടപടിയുണ്ടാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞുമാറി.
മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ ശല്യം ചെയ്തിരുന്നത് സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി സഹപ്രവര്‍ത്തകരായ സ്ത്രീകളാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എം.ജെ അക്ബര്‍ ഇതുവരെ തയാറായിട്ടില്ല. അദ്ദേഹത്തിനെതിരെ അന്വേഷണം ഉണ്ടാകുമോ എന്നതടക്കമുള്ള ചോദ്യങ്ങളില്‍ നിന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒഴിഞ്ഞു മാറിയത്.
ബി.ജെ.പി വക്താവ് സംബിത് പത്രയുടെ വാര്‍ത്താ സമ്മേളനത്തിലും മാധ്യമ പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയാറായില്ല.

 

Latest News