Sorry, you need to enable JavaScript to visit this website.

മീ ടൂ കാമ്പയിന്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുമെന്ന് ബി.ജെ.പി എം.പി

ന്യൂദല്‍ഹി- സ്ത്രീകള്‍ തങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്ന മീ ടൂ കാമ്പയിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി.ജെ.പി എം.പി. നടി തനുശ്രീ ദത്തയുടെ ആരോപണങ്ങളില്‍ കുടുങ്ങിയ നാനാ പഠേക്കറെ ന്യായീകരിച്ചു കൊണ്ടാണ് നോര്‍ത്ത് വെസ്റ്റ് ദല്‍ഹി എം.പി ഉദിത് രാജ് മീ ടൂവിനെ വിമര്‍ശിച്ചത്.
മീ ടൂ കാമ്പയിന്‍ ആവശ്യമാണ്. എന്നാല്‍ 10 വര്‍ഷത്തിനു ശേഷം ഒരാള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതിന്റെ അര്‍ഥമെന്താണ്? വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവങ്ങളിലെ സത്യം എങ്ങനെ കണ്ടുപിടിക്കും. ആരോപണ വിധേയനാകുന്ന വ്യക്തിയുടെ പ്രതിഛായ നശിക്കുമെന്നത് ഇവര്‍ എന്തുകൊണ്ട് പരിഗണിക്കുന്നില്ല. തെറ്റായ പ്രവണതയുടെ തുടക്കമാണിതെന്നും ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു.
രണ്ടോ നാലോ ലക്ഷം വാങ്ങി പുരുഷന്മാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതു സ്ത്രീകളുടെ പതിവാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എം.പി മറുപടി നല്‍കി. പുരുഷന്മാരുടെ സ്വഭാവത്തിലുള്ളതാണിതെന്നു ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ സ്ത്രീകളെല്ലാം പൂര്‍ണരല്ലെന്നും അവരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പുരുഷന്റെ ജീവിതമാണ് ഇത്തരം ആരോപണത്തില്‍ നശിക്കുന്നതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

 

Latest News