Sorry, you need to enable JavaScript to visit this website.

പ്രകൃതിവിരുദ്ധ പീഡനം; മദ്രസാധ്യാപകന്‍ അറസ്റ്റില്‍

കരുവാരകുണ്ട്- പതിമൂന്നു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കരുവാരകുണ്ട് പുല്‍വെട്ട സ്വദേശി നെടുമ്പ ഷാഹുല്‍ ഹമീദിനെ (35)യാണ് പാണ്ടിക്കാട് സി.ഐ കെ.അബ്ദുള്‍മജീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പാണ്ടിക്കാട് ടൗണില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന പതിമൂന്നുകാരനെ ലിഫ്റ്റ് നല്‍കാം എന്നു പറഞ്ഞു ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും നെല്ലിക്കുത്തിലെ മദ്രസയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പീഡനത്തിനു ശേഷം ഷാഹുല്‍ഹമീദ് കുട്ടിക്ക് പണം നല്‍കി പ്രലോഭിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു കുട്ടിയെ നിരന്തരം ഫോണില്‍ വിളിച്ച് ഷാഹുല്‍ ഹമീദ് ശല്യപ്പെടുത്തി. ശല്യം സഹിക്കവയ്യാതെയാണ് കുട്ടി പോലീസില്‍ പരാതി നല്‍കിയത്. പ്രതിക്കെതിരെ പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 

 

Latest News