എട്ടു കോടി രൂപ വിലവരുന്ന ഹഷീഷുമായി യുവതി പിടിയില്‍

പാലക്കാട്- ഒലവക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് രണ്ടു കിലോ ഹഷീഷുമായി യുവതിയെ എക്‌സൈസ് അറസ്റ്റു ചെയ്തു. കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശിനി സിന്ധുജ (21) ആണ് അറസ്റ്റിലായത്.
എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും ഇന്റലിജന്റ്‌സ് ബ്യൂറോയും നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 9.30 ന് നടത്തിയ പരിശോധയിലാണ് വിശാഖപട്ടണത്ത് നിന്നു ട്രെയിന്‍മാര്‍ഗം എത്തി തൃശൂരിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തത്. വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയത്.  തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു -ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം.
ഇത് 17-ാമത് തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു

 

Latest News