Sorry, you need to enable JavaScript to visit this website.

തൊഴിലാളിയുടെ പുകവലി: റെസ്റ്റോറന്റ് അടപ്പിച്ചു

യാമ്പു - റെസ്റ്റോറന്റിൽ ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികളിൽ ഒരാൾ പുകവലിച്ചതിന് യാമ്പു നഗരസഭ സ്ഥാപനം അടപ്പിച്ചു* റെസ്റ്റോറന്റിന് പിഴ ചുമത്തുമെന്നും നഗരസഭ അറിയിച്ചു. സ്ഥാപനത്തിൽ ശുചീകരണ നിലവാരം മോശമാണെന്നും ഉപയോഗശൂന്യമായ പാത്രങ്ങൾ ഭക്ഷണം തയാറാക്കുന്നതിന് ഉപയോഗിക്കുന്നതായും നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു** റെസ്റ്റോറന്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 940 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് യാമ്പു ബലദിയ സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു. 

Latest News