ബലാത്സംഗം ചെയ്യും; പ്രവാസി യുവാവിനെതിരെ ഷാഹിന കുവൈത്ത് സൈബര്‍ സെല്ലിന് പരാതി നല്‍കി

ന്യൂദല്‍ഹി-ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തകയും ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രവാസി മലായിളിക്കെതിരെ മാധ്യമ പ്രവര്‍ത്തക ഷാഹിന കേരളത്തിലേയും കുവൈത്തിലേയും സൈബര്‍ സെല്ലുകള്‍ക്ക് പരാതി നല്‍കി. രൂപേഷ് ചാത്തോത്ത് എന്നയാള്‍ ഫേസ് ബുക്ക് വഴി അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കുമെന്ന് ഭീഷണിപ്പെടുത്തകയും ചെയ്തുവെന്നാണ് പരാതി.
ഫേസ് ബുക്കിലെ തന്റെ സുഹൃത്തിനേയും ഇയാള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണപ്പെടുത്തിയതായി ഷാഹിന വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയോട് പറഞ്ഞു. 
സ്ത്രീകളെ മാനിക്കാത്ത പുരുഷന്മാരെ കുറിച്ച് തന്റെ സുഹൃത്ത് എഴുതിയ എഫ്.ബിയിലെ കുറിപ്പിന് താന്‍ കമന്റ് ചെയ്തതിനു പിന്നാലെയാണ് രൂപേഷ് സെക്‌സ് കമന്റുകള്‍ പോസ്റ്റ് ചെയ്തു തുടങ്ങിയത്. ആദ്യമൊക്കെ അവഗണിച്ചെങ്കിലും ഇതു ആവര്‍ത്തിക്കുകയായിരുന്നുവെന്ന് ഷാഹിന പറഞ്ഞു. സുഹൃത്തിന് ഇയാള്‍ രഹസ്യഭാഗങ്ങളുടെ ഫോട്ടകള്‍ അയച്ചു കൊടുത്തു. തന്റെ പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി മറ്റുള്ളവരുമായി ചാറ്റ് ചെയ്തു.
രൂപേഷ് ചാത്തോത്ത് എന്നയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വിവരങ്ങളടക്കമാണ് കുവൈത്ത് സൈബര്‍ സെല്ലിന് പരാതി നല്‍കിയിരിക്കുന്നത്.
പരാതി സംബന്ധിച്ച ഫേസ് ബുക്കിന് എഴുതിയതായി കേരളത്തിലെ സൈബര്‍ സെല്‍ അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ ആരെങ്കിലും മുഖ്യമന്ത്രിയെ അപഹസിച്ചാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും സാധാരണ പൗരന്റെ കാര്യത്തില്‍ ഒന്നും ഉണ്ടാകില്ലെന്നും ഷാഹിന പരാതിപ്പെട്ടു. തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ കേരളത്തിലേക്ക് വന്ന തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭയപ്പെടുന്നതായും ഷാഹിന പറഞ്ഞു.

Latest News