ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കി; തീരുമാനം ഒരുമ നിലനിര്‍ത്താന്‍

തിരുവനന്തപുരം- മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അനുമതിയ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇവ അനുവദിച്ചതില്‍ യാതൊരു വീഴ്ചയുമില്ലെങ്കിലും വിവാദങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം.  ഭാവിയില്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ അനുമതി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ നല്‍കൂ- അദ്ദേഹം പറഞ്ഞു.
എക്‌സൈസ് വകുപ്പ് എല്ലാ ചട്ടങ്ങളും പരിശോധിച്ച് തന്നെയാണ് അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യം കൂടി പരിഗണിച്ചാണ് നടപടിയില്‍നിന്ന് ഇപ്പോള്‍ പിന്മാറുന്നത്.
നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News