തിരുവനന്തപുരം- ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് യു.ഡി.എഫെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ സംഘർഷഭൂമിയാക്കുന്നതിനോട് യോജിപ്പില്ലെന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഓർഡിനൻസ് ഇറക്കി വിശ്വാസത്തെ സംരക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബി.ജെ.പി അവസരവാദ നിലപാടാണ് സ്വീകരിക്കുന്നത്. കേസിൽ ഒരിക്കലും ബി.ജെ.പി നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.






