മാതാവിനെ വെടിവെച്ചു കൊന്നയാൾക്ക് വധശിക്ഷ നടപ്പിലാക്കി

റിയാദ് - (www.malayalamnewsdaily.com) മാതാവിനെ വെടിവെച്ചു കൊന്ന സ്വദേശി പൗരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലത്തീഫ ബിൻ മുഹമ്മദ് ബിൻ സഅദ് ത്വൽഹയെ വെടിവെച്ച് കൊന്ന മകൻ അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അത്വീഖിനെ റിയാദിൽ ആണ് വധശിക്ഷക്ക് വിധേയനാക്കിയത്. കൊടുംക്രൂരകൃത്യത്തിന് ശേഷം വൈകാതെ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായ പ്രതിക്ക് റിയാദ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോടതിയും വിധി ശരിവെച്ചതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. -www.malayalamnewsdaily.com

Latest News