റിയാദ് - (www.malayalamnewsdaily.com) മൂന്നാഴ്ച മുമ്പ് ബത്ഹയിൽ പാരഗൺ ഹോട്ടലിന് സമീപത്തെ റൂമിനടുത്ത് വെച്ച് ഇന്ത്യൻ വംശജനെ ആക്രമിച്ച് പണവും മൊബൈലും തട്ടിപ്പറിച്ച രണ്ട് പേർ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായി. റിയാദിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യു.പി സ്വദേശി സുബൈറിനെ ആക്രമിച്ച പ്രതികളാണ് പിടിയിലായത്. രാത്രി 11 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴാണ് സുബൈർ കവർച്ചക്ക് ഇരയായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമാനമായ ഏഴോളം കേസുകളിൽ ഇരുവരും പ്രതികളാണെന്ന് റിയാദ് പ്രവിശ്യാ പോലീസ് വക്താവ് അറിയിച്ചു. 30 കാരായ പ്രതികളിൽനിന്ന് തോക്ക്, വാളുകൾ, കവർച്ചക്ക് ഉപയോഗിക്കുന്ന ബൈക്ക്, വിവിധ രാജ്യങ്ങളിലെ കറൻസികൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. -www.malayalamnewsdaily.com






