തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ പേലീസില്‍ പീഡന പരാതി നല്‍കി

മുംബൈ- നടന്‍ നാനാ പടേക്കല്‍ 2008ല്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്നാരോപിച്ച് രംഗത്തെത്തിയ നടി തനുശ്രീ ദത്ത പോലീസില്‍ പരാതി നല്‍കി. ലൈംഗിക പീഡനം ആരോപിച്ച് നല്‍കിയ പരാതിയില്‍ പടേക്കറിനു പുറമെ ഛായാഗ്രഹകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരേയും ആരോപണമുന്നയിച്ചിട്ടുണ്ട്. ആരോപണം ശക്തമായി നിഷേധിച്ച പടേക്കര്‍ നേരത്തെ മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തനുശ്രീക്ക് വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി പോലീസില്‍ പരാതി നല്‍കിയത്. 

മുംബൈയിലെ അന്ധേരി വെസ്റ്റിലെ ഒഷിവാര പോലീസ് സ്റ്റേഷനിലാണ് തനുശ്രീ ശനിയാഴ്ച പരാതി നല്‍കിയത്. 67കാരനായ പടേക്കര്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ പാട്ടു ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. പടേക്കറിനെതിരെ തനുശ്രീയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ ശര്‍മ അറിയിച്ചു.
 

Latest News