Sorry, you need to enable JavaScript to visit this website.

തിരൂര്‍ സ്വദേശി ജിസാനില്‍ മരിച്ചു

ജിസാന്‍- മലപ്പുറം തിരൂര്‍ പുതിയ കടപ്പുറം ഉണ്ണിയാല്‍ കണ്ണംമരക്കാരകത്ത് വീട്ടില്‍ ബഷീര്‍ പള്ളിപ്പറമ്പില്‍ (50) ജിസാനില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജിസാന്‍ ഡാന്റി ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ബഷീറിനെ രാത്രിയോടെയാണ്ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് നില വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ജിസാന്‍ മത്സ്യ മാര്‍ക്കറ്റില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന ബഷീര്‍ രണ്ടു വര്‍ഷം മുമ്പാണ് ഈ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നത്.
സൗദ, ഖദീജ എന്നിവരാണ് ഭര്യമാര്‍. രണ്ടു വര്‍ഷം മുമ്പ് ജിസാനില്‍ ജോലി ചെയ്തിരുന്ന മകന്‍ ജംഷീര്‍ ഇപ്പോള്‍ നാട്ടിലാണ്. ഷഹനാ ഷെറിന്‍, താരിഖ് അന്‍വര്‍, റഷീദ, രജീഷ, ഹഫ്‌സീന എന്നിവരാണ് മറ്റു മക്കള്‍. അടുത്ത ബന്ധുവായ ഹസ്സന്‍കുട്ടി ജിസാനിലുണ്ട്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായിരുന്ന ബഷീര്‍ ജലയുടെ സ്ഥാപക അംഗമായിരുന്നു. ബഷീറിന്റെ വിയോഗത്തില്‍ ജല കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. ജിസാന്‍ മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനില്‍ ഖബറടക്കുന്നതിനുള്ള നിയമ നടപടികള്‍ ജല ഏരിയ സെക്രട്ടറി സലാം കൂട്ടായിയുടെ നേതൃത്വത്തില്‍ ആരംഭിച്ചതായി ജനറല്‍ സെക്രട്ടറി വെന്നിയൂര്‍ ദേവന്‍ അറിയിച്ചു.
 

 

 

Latest News