ജമ്മുവില്‍ മിനി ബസ് കൊക്കയില്‍ വീണ് 21 മരണം

ബാനിഹാള്‍, ജമ്മു- കശ്മീരില്‍ മിനി ബസ് 200 അടി താഴ്ചയുള്ള കൊക്കയില്‍വീണ് 21 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റംബാര്‍ ഡിസ്ട്രിക്ടില്‍ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മിനി ബസ് കൊക്കയില്‍ വീണത്. മരിച്ചവരില്‍ നാല് സ്ത്രീകളും ഡ്രൈവറും ഉള്‍പ്പെടും. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്ററില്‍ ഉദ്ദംപൂര്‍ സൈനിക ആശുപത്രിയിെലത്തിച്ചു. മറ്റുള്ളവരെ ജമ്മുവിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ബാനിഹാളില്‍നിന്ന് റാംബാനിലേക്ക് വരികയായിരുന്നു ബസ്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മറൂഫിനു സമീപം കേല മോറിലാണ് ബസ് കൊക്കയിലേക്ക് വീണതെന്ന് കിഷ്്ത്വാര്‍ ഡി.ഐ.ജി റഫീഖല്‍ ഹസന്‍ പറഞ്ഞു. 15 പേര്‍ സംഭവസ്ഥലത്തും ആറു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.

 

Latest News