Sorry, you need to enable JavaScript to visit this website.

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂദൽഹി- അഞ്ചു സംസ്ഥാനങ്ങളിലെ നിയസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, മിസോറാം, രാജസ്ഥാൻ, തെലങ്കാന  സംസ്ഥാനങ്ങളിൽ ഒരു ഘട്ടമായും ചത്തീസ്ഗഡിൽ രണ്ടുഘട്ടമായുമാണ് തെരഞ്ഞെടുപ്പ്.  രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ ഡിസംബർ ഏഴിനാണ് തെരഞ്ഞെടുപ്പ്. മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നവംബർ 28നും തെരഞ്ഞെടുപ്പ് നടക്കും. നവംബർ, 12, 28-എന്നീ തിയതികളിലാണ് ചത്തീസ്ഗഡ് തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് പറഞ്ഞു.
 

Latest News