ജോലിക്കെത്താത്തവര്‍ വേണ്ട; കെ.എസ്.ആര്‍.ടി.സി 773 ജീവനക്കാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം- ദിര്‍ഘകാലമായി ജോലിക്കു ഹാജരാത്ത 773 പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ജോലിക്കെത്താത്തവര്‍ക്കു പുറമെ അവധി കഴിഞ്ഞിട്ടും ജോലിയില്‍ ദീര്‍ഘകാലമായി തിരികെ പ്രവേശിക്കാത്തവരേയുമാണ് പിരിച്ചുവിട്ടത്. നേരത്തെ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 2018 മേയ് 31നം ജോലിയില്‍ പ്രവേശിക്കുകയോ മറുപടി നല്‍കുകയോ വേണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഇതിനു മറുപടി നല്‍കാത്ത 304 ഡ്രൈവര്‍മാരേയും 469 കണ്ടക്ടമാരേയുമാണ് പിരിച്ചു വിട്ടത്. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ജോലിക്കെത്താത്തവരേയും പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ നിലവില്‍ ജോലിക്കാരുടെ എണ്ണം കൂടുതലാണ്. ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതമുണ്ട്. ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടുന്നതോടെ ഈ അനുപാതം കുറയും. ദീര്‍ഘകാല അവധിയെടുത്തു പോയി പലരും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി സര്‍വീസില്‍ തിരികെ പ്രവേശിക്കുകയും ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന സാഹചര്യവും നിലവിലുണ്ട്.
 

Latest News