കോട്ടിടാന്‍ മടി, പുതിയാപ്ല മുങ്ങി 

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഏതാനും മണിക്കൂറുകള്‍ കോട്ടിടാന്‍ വിധിക്കപ്പെട്ട മണവാളര്‍ കേരളത്തിലുണ്ട്. ഇതിന് എത്ര പണം മുടക്കാനും തയാര്‍. എന്നാല്‍ ചിലര്‍ക്കെങ്കിലും കോട്ടണിഞ്ഞ് ആളുകള്‍ക്ക് മുമ്പില്‍ വരാന്‍ നാണമാണ്. കാസര്‍കോട്ടെ ഒരു വിവാഹ വേദിയില്‍ നിന്ന് ഇക്കാരണത്താല്‍ പുതിയാപ്ല അപ്രത്യക്ഷനാവുകയും ചെയ്തു. വിവാഹദിവസം വരന്‍ മുങ്ങിയത് വലിയ പ്രശ്‌നമായി. കാസര്‍കോട്ടെ കുമ്പളയ്ക്ക് സമീപമാണ് നിസാര കാരണത്തിന്റെ പേരില്‍ വരന്‍ വിവാഹ ദിവസം സ്ഥലം വിട്ടത്. കോട്ടിട്ട് ഇരിക്കാന്‍ നാണക്കേടെന്ന് പറഞ്ഞാണ് വരന്‍ സ്ഥലം വിട്ടത്. ഇതേ തുടര്‍ന്ന് വിവാഹം മുടങ്ങി. 
രാവിലെ മുതല്‍ തന്നെ വരന്‍ സുഹൃത്തുക്കളോട് തനിക്ക് വിവാഹ ഹാളില്‍ കോട്ടിട്ട് നില്‍ക്കാന്‍ നാണക്കേടാണെന്ന് പറഞ്ഞിരുന്നുവെന്നാണ് വിവരം. ക്ഷണിക്കപ്പെട്ടവരെല്ലാം വിവാഹ ഹാളില്‍ എത്തി കൊണ്ടിരിക്കുമ്പോഴാണ് വരനെ കാണാനില്ലെന്ന് അറിഞ്ഞത്. വരന്റെയും വധുവിന്റെയും വീട്ടുകാരെയും നാട്ടുകാരെയും ഒരേ പോലെ  സംഭവം ഞെട്ടിച്ചു. 


 

Latest News