താനൂര്‍ കൊലപാതകം: യുവാവിന്റെ കഴുത്തറുത്തത് ഭാര്യ, കൊല നടത്താന്‍ കാമുകന്‍ ഗള്‍ഫില്‍ നിന്നെത്തി

മലപ്പുറം- താനൂരിനടുത്ത ഓമച്ചപ്പുഴയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവം ഭാര്യയും കാമുകനും ആസുത്രണം ചെയ്തതാണെന്ന് തെളിഞ്ഞു. മരിച്ച സവാദിന്റെ കഴുത്ത് മുറിച്ചത് ഭാര്യ സൗജത്താണമെന്ന് പോലീസ് പറഞ്ഞു. നേരത്തെ ചോദ്യം ചെയ്തു വിട്ടയച്ച സൗജത്തിനെ ഇന്നലെ വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലായണ് കൊലപാതകത്തിനു പിന്നിലെ ആസുത്രണത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ പങ്കുള്ള പ്രതി സൗജത്തിന്റെ കാമുകനാണെന്നും വ്യക്തമായി. ഇയാള്‍ കൊല നടത്താനായി രണ്ടു ദിവസത്തെ അവധിയെടുത്ത് ഗള്‍ഫില്‍ നിന്നും എത്തിയതാണെന്നും പോലീസ് പറഞ്ഞു. 

കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് സൗജത്ത് കുറ്റം സമ്മതിച്ചു. താനൂര്‍ അഞ്ചുടി സ്വദേശിയും മത്സത്തൊഴിലാൡയുമായ പൗറത്ത് സവാദിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സവാദിന്റെ കൂടെ ഉറങ്ങുകയായിരുന്നു മകളുടെ മുഖത്തേക്ക് രക്തം തെറിച്ച് ഞെട്ടിയുണര്‍ന്നതോടെ കൃത്യം നടത്താനെത്തിയ കൊലയാളി കടന്നുകളയുകയായിരുന്നു. കറുത്ത ഷര്‍ട്ടിട്ടയാള്‍ ഓടിപ്പോകുന്നത് കണ്ടതായി മകള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. ഈ സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. ഗ്രില്‍ അടച്ചു കൊലായിലായിരുന്നു സവാദും മകളും ഉറങ്ങിയിരുന്നത്. കൃത്യം നടത്തിയ ശേഷം കൊലയാളി രക്ഷപ്പെട്ടത് പിന്‍വാതിലിലൂടെയാണെന്നും പോലീസ് പറഞ്ഞു.
 

Latest News