വാഷിംഗ്ടണ്‍- ഇറാന്‍ പെട്രോള്‍ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ശക്തമായ താക്കീത് നല്‍കി. നവംബര്‍ അഞ്ച് മുതല്‍ നടപ്പിലാക്കുന്ന ഉപരോധത്തില്‍ ഈ രാജ്യങ്ങള്‍ എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് യു.എസ് പ്രസിഡന്റിന്റെ നദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ എണ്ണ, തുറമുഖങ്ങള്‍, ബാങ്കിംഗ് മേഖല എന്നിവയ്ക്കാണ് നവംബര്‍ അഞ്ച് മുതല്‍ രണ്ടാംഘട്ട ഉപരോധം ഏര്‍പ്പെടുത്തുന്നത്.
ഇത് ഒബാമ ഭരണകൂടമല്ലെന്ന കാര്യം ഓര്‍മവേണമെന്നാണ് ജോണ്‍ ബോള്‍ട്ടന്‍ ഇറാനില്‍നിന്ന് ക്രൂഡ് വാങ്ങുന്ന രാജ്യങ്ങളെ ഓര്‍മിപ്പിക്കുന്നത്. ഇറാനില്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നതിന് നടപ്പിലാക്കുന്ന ഭീകരവിരുദ്ധ നടപടികളെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ജോണ്‍ ബോള്‍ട്ടണ്‍.
റഷ്യക്കും ഇറാനുമെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഇന്ത്യക്ക് ഇളവു നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ഥനക്കു പിന്നാലെയാണ് യു.എസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.
റഷ്യക്കും ഇറാനുമെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഇന്ത്യക്ക് ഇളവു നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭ്യര്‍ഥനക്കു പിന്നാലെയാണ് യു.എസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.