അബഹയിൽ റോഡിന് നടുവില്‍ കട്ടിലിൽ ബന്ധിച്ച് മൃതദേഹം ഉപേക്ഷിച്ച നിലയിൽ

അബഹ അൽവാദി റോഡിൽ കട്ടിലിൽ ബന്ധിച്ച് ഉപേക്ഷിച്ച മൃതദേഹം.

അബഹ - അബഹ അൽവാദി റോഡിൽ കട്ടിലിൽ ബന്ധിച്ച് മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് റോഡിന് നടുക്ക് റോഡ് മധ്യത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഇത് യാത്രക്കാരെ ഭയചകിതരാക്കി. അനധികൃത താമസക്കാരനായ എത്യോപ്യക്കാരന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം കണ്ട് നിരവധി പേർ വാഹനങ്ങൾ നിർത്തി. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം തുടരുകയാണ്. 

Latest News