വ്യോമ സേനയുടെ ചെറുവിമാനം വയലില്‍ കൂപ്പുകുത്തി; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ബഗ്പത്- ഇന്ത്യന്‍ വ്യോമ സേനയുടെ ചെറുവിമാനം ഉത്തര്‍പ്രദേശില ബഗ്പതില്‍ ഒരു വയലില്‍ കൂപ്പുകുത്തി വീണു. വെള്ളിയാഴ്ച രാവിലെ പതിവു പറക്കലിനിടെ സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുവരും കൃത്യസമയത്തു തന്നെ സുരക്ഷാ സംവിധാന ഉപയോഗിച്ചു പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് വ്യോമ സേന അറിയിച്ചു.

Latest News