വിശുദ്ധ കഅ്ബാലയത്തെ കുറിച്ച് പ്രചരിച്ചത് വ്യാജ വാര്‍ത്ത

മതാഫിൽ കഅ്ബയോട് ചേർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടന്നതിന്റെ ദൃശ്യം. 

മക്ക- വിശുദ്ധ കഅ്ബാലയത്തിലെ ശാദിർവാൻ (കഅ്ബയുടെ അടിത്തറയോട് ചേർത്ത് നിർമിച്ച ചെറിയ മതിൽ) പൊളിച്ചുനീക്കുന്നുവെന്ന വാർത്ത ഇരുഹറം കാര്യാലയം നിഷേധിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ തീർത്തും അവാസ്തവമാണ്. കഴിഞ്ഞയാഴ്ച കഅ്ബയോട് ചേർന്ന ഭാഗത്ത് മതാഫിലെ ഏതാനും മാർബിൾ കഷ്ണങ്ങൾ മാറ്റിയിരുന്നതിന്റെ ദൃശ്യങ്ങൾ ആധാരമാക്കിയാണ് വ്യാജ വാർത്ത പ്രചരിച്ചത്. മുൽതസിമിൽ (കഅ്ബയുടെ കവാടത്തിനും ഹജറുൽ അസ്‌വദിനും ഇടക്കുള്ള സ്ഥലം) സന്ദർശകർക്കും തീർഥാടകർക്കും നിൽക്കുന്നതിന് വേണ്ടി ശാദിർവാൻ പൊളിച്ചു നീക്കുന്നുവെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. 
 

Latest News