കോഴിക്കോട്ട് എയർപോർട്ടിൽ ചായക്ക് 90 രൂപ 

കോഴിക്കോട് നഗരത്തില്‍ എട്ട് രൂപ മുതല്‍ പത്ത് രൂപ വരെ നിരക്കില്‍ ഒരു കപ്പ് ചായ ലഭിക്കും. ഇതിലും ഇത്തിരി കൂടുമെന്ന് കണക്കാക്കി വിമാനത്താവളത്തിലെ സ്റ്റാളില്‍ നിന്ന് ചായ കുടിച്ചാല്‍ പണി കിട്ടും തീര്‍ച്ച. കസ്റ്റംസും സെക്യൂരിറ്റി ചെക്കും എമിഗ്രേഷനും കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ഹാളിലിരിക്കുമ്പോഴാണ് പലര്‍ക്കും ഒരു ഗ്ലാസ് ചായ കുടിച്ച് റിലാക്‌സ് ചെയ്യാമെന്ന വിചാരമുണ്ടാവുന്നത്. വിപുലീകരണം നടക്കുന്നതിനാല്‍ മുമ്പത്തെ പോലെ വലിയ ഹോട്ടലില്ല. ഉള്ളത് സാമ്പാറെന്ന പേരില്‍ കൊച്ചു ടീ സ്റ്റാള്‍. ഒരു കപ്പ് ചായക്ക് 90 രൂപ ഈടാക്കുന്ന ഇവിടെ സെര്‍വ് ചെയ്യുന്ന വനിതകള്‍ പലഹാരങ്ങള്‍ കഴിക്കാനും സല്‍ക്കരിക്കും. ചായയുടെ അതേ അനുപാതത്തിലാണ് ഭക്ഷണ വിഭവങ്ങളുടേയും നിരക്ക്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ രണ്ട് വടയ്ക്ക് 400 രൂപ വാങ്ങിയപ്പോള്‍ പ്രതികരിക്കാന്‍ ഒരു സിനിമാ നടിയെങ്കിലുമുണ്ടായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ചായ കുടിക്കുന്നത് കരുതി വേണം. 

Latest News