ദമാം- സൗദി മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾക്കു നേരെ ഗൾഫ് ഉൾക്കടലിൽ വെച്ച് വെടിവെപ്പ്. നാലു പേരാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നത്. മൂന്നു പേർക്ക് വെടിയേറ്റു. ഇവരെ സൗദി അതിർത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. കരയിലെത്തിച്ച തൊഴിലാളികളെ ആശുപത്രിയിലേക്ക് നീക്കി. സംഭവത്തിൽ അതിർത്തി സുരക്ഷാ സേന അന്വേഷണം തുടരുകയാണ്.