ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍ രാജിവച്ചു

മുംബൈ- അഴിമതി ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാര്‍ പദവി രാജിവച്ചു. സന്ദീപ് ബക്ഷി ആണ് പുതിയ മേധാവിയായി ചുമതലയേല്‍ക്കുക. 56കാരിയായ കൊച്ചാര്‍ നേരത്തെ വിരമിക്കാന്‍ അനുമതി തേടിയിരുന്നതായി ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ ഉടന്‍ പദവിയും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും ഒഴിയും. പുതുതായി ചുമതലയേല്‍ക്കുന്ന സന്ദീപ് ബക്ഷി നിലവില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസറാണ്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. ഈ നിയമനത്തിന് ബാങ്കിങ് നിയന്ത്രണ അതോറിറ്റി അംഗീകാരം നല്‍കേണ്ടതുണ്ട്.
 

Latest News