വിമന്‍സ് കോളേജില്‍ കുരങ്ങുകളുടെ വിളയാട്ടം-video

ബീശ- സൗദി അറേബ്യയിലെ ബീശ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ബല്‍ഖറന്‍ വിമന്‍സ് കോളേജില്‍ കുരങ്ങുകളുടെ വിളയാട്ടം. കാമ്പസില്‍ കുരങ്ങുകള്‍ തലങ്ങും വിലങ്ങും ഓടിച്ചാടി നടന്നത് വിദ്യാര്‍ഥിനികളെ ഭീതിയിലാക്കി. കാമ്പസിനകത്ത് കുരങ്ങുകള്‍ ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥിനികളുടെ ബാഗുകളിലും കോളേജ് ടേബിളുകളിലുമുണ്ടായിരുന്ന ഭക്ഷണങ്ങള്‍ കുരങ്ങുകള്‍ എടുത്ത് കഴിച്ചതായി വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പറഞ്ഞു. നേരത്തെയും ബല്‍ഖറന്‍ കോളേജില്‍ കുരങ്ങുകള്‍ കയറിയിരുന്നു.

Latest News