താനൂരില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം- താനൂരിനടുത്ത തയാലയില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ അജ്ഞാതര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അഞ്ചുടി സ്വദേശി പൗറകത്ത് സവാദ് (40) ആണ് കൊല്ലപ്പെട്ടത്. തയാല ഓമച്ചപ്പുഴ റോഡിലെ വാടക വീടിന്റെ കൊലായില്‍ കിടന്നുറങ്ങുകയായിരുന്നു. കൊലപാതകത്തിനു പിന്നിലാരെന്ന് വ്യക്തമല്ല.
 

Latest News