സൗദി മാധ്യമ പ്രവര്‍ത്തകനെ കാണാതായെന്ന വാര്‍ത്ത ശരിയല്ല

റിയാദ്- സൗദി മാധ്യമ പ്രവര്‍ത്തകനെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കാണാതായി എന്ന നിലയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൗദി അധികൃതര്‍ നിഷേധിച്ചു. ഇസ്താംബൂള്‍ സൗദി കോണ്‍സുലേറ്റില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകനെ കാണാതായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് വ്യാജമാണെന്ന് സൗദി അധികൃതര്‍ പറഞ്ഞു. ചില രേഖകള്‍ക്കു വേണ്ടിയാണ് സൗദി പൗരന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചത്. അല്‍പ സമയത്തിനു ശേഷം ഇദ്ദേഹം കോണ്‍സുലേറ്റില്‍ നിന്ന് പുറത്തു പോയതായും അധികൃതര്‍ പറഞ്ഞു.

 

Latest News