റിയാദ്- അത്യാധുനിക യാത്രാ സംവിധാനമായ ഹൈപ്പർലൂപ് സൗദിയിലും വരുന്നു. പദ്ധതി രാജ്യത്ത് നടപ്പാക്കുന്നതിന് ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുമായി ഏകോപനം നടത്തിവരികയാണെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. കുറഞ്ഞ ചെലവും കൂടിയ വേഗവും ഹൈപ്പർലൂപിന്റെ പ്രത്യേകതകളാണ്. മണിക്കൂറിൽ 1,200 കിലോമീറ്റർ വേഗതയിലാണ് ഹൈപ്പർലൂപ് സഞ്ചരിക്കുക. സ്റ്റീൽ പൈപ്പുകൾക്കുള്ളിലെ അലൂമിനിയം കാപ്‌സൂളുകളാണ് ഹൈപ്പർലൂപ്. കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കില്ല എന്നതിനാൽ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമായാണ് ഹൈപ്പർലൂപിനെ കാണുന്നത്.